ഫീൽഡ് ഇൻസ്‌പെക്ടർ മാരെ നിയമിക്കുന്നു

You are here: Home » About Us » Career » ഫീൽഡ് ഇൻസ്‌പെക്ടർ മാരെ നിയമിക്കുന്നു

കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൌൺസിൽ ഓഫ് ഇന്ത്യ (സി ഇ പി സി ) ഫീൽഡ് ഇൻസ്‌പെക്ടർ മാരെ നിയമിക്കുന്നു

കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൌൺസിൽ ഓഫ് ഇന്ത്യ (സി ഇ പി സി ) ഫീൽഡ് ഇൻസ്‌പെക്ടർ തസ്‌തികയിലേക്ക് കാസർകോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, ഇടുക്കി, തൃശൂർ ജില്ലകളിലെ ബി എസ് സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: കെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി യോഗ്യതയുള്ളവർക്ക് മുൻഗണന. ബോട്ടണി, സുവോളജി ബിരുദധാരികൾക്കും അപേക്ഷിക്കാം.
(പുരുഷന്മാർ മാത്രം )

1. പരിശോധനയിലും സാമ്പിൾ ശേഖരണത്തിലും മുൻപരിചയമുള്ളവർക്ക് മുൻഗണന.

2. പ്രായം 30 വയസിൽ താഴെ

3. ടു വീലർ ലൈസൻസ് നിർബന്ധം

ഒഴിവിന്റെ സ്വഭാവം :
കൊല്ലത്തെ സി ഇ പി സി ഐ ലബോറട്ടറി ആൻഡ് റിസർച്ച് സെന്ററിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട അവസാന തീയ്യതി: 2018 ജൂൺ 8ന് മുൻപ്.

അപേക്ഷയുടെ മുകളിൽ തസ്തികയുടെ പേര് വ്യെക്തമായി എഴുതിയിരിക്കണം. മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട സെർട്ടിഫിക്കറ്റുകളുടെ പകർപ്പ്,റഫറൻസ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 8, 2018 നൊ അതിന് മുൻപോ ഓഫീസ് സമയം തീരും മുൻപ് ഈ ഓഫീസിൽ ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്:
മായാ റാണി സി ബി
9847917077
സി ഇ പി സി ലബോറട്ടറി & റിസർച് സെന്റർ,
കാഷ്യു ഭവൻ, മുണ്ടക്കൽ, കൊല്ലം 691001